എ.ജി.ഡി ഗോൾഡ് & ഡയമണ്ട്സിന്‍റെ മൂന്നാമത്തെ ഷോറൂം കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. ഇടപ്പള്ളി എൻ.എച്ച്. ബൈപ്പാസിലെ ഷോറൂം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഹെറിറ്റേജ് കലക്ഷൻ, ദ ന്യൂ ഏജ് കലക്ഷൻ, എറ്റേണൽ കലക്ഷൻ എന്നിങ്ങനെ മൂന്ന് സവിശേഷ ആഭരണ ശേഖരങ്ങളാണ് എ.ജി.ഡി അവതരിപ്പിക്കുന്നത്. ഉദ്ഘാടനത്തിന്‍റെ ഭാഗമായി നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അർധരാത്രി വരെ ജ്വല്ലറി ഷോപ്പിങ് നടത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.