എക്സ്ചേഞ്ച് ഫോര്‍ മീഡിയഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ മാര്‍ക്കറ്റിങ് അവാര്‍ഡ്സിന്‍റെ ദക്ഷിണേന്ത്യന്‍ പതിപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഏജന്‍സി ഓഫ് ദ ഇയര്‍ പുരസ്കാരം മൈത്രി അഡ്വര്‍ടൈസിങ് വര്‍ക്സിന്. അഞ്ചു സ്വര്‍ണവും അഞ്ചുവെള്ളിയും മൂന്നു വെങ്കലവുമുള്‍പ്പെടെ പതിമൂന്ന് മെഡലുകളാണ് മൈത്രിക്ക് ലഭിച്ചത്. ദക്ഷിണേഷ്യന്ത്യയിലെ കമ്യൂണിക്കേഷന്‍ ഏജന്‍സികളില്‍ മൈത്രിക്കുള്ള മേല്‍ക്കൈ ഒരിക്കല്‍കൂടി തെളിയിക്കാന്‍ ഈ പുരസ്കാര ലബ്ധിയിലൂടെ സാധിച്ചതായി ചെയര്‍മാന്‍ സി.മുത്തുപറഞ്ഞു. പരസ്യ മേഖലയിലെ പുതിയ പ്രവണതകള്‍ക്കനുസരിച്ച് രൂപം കൊടുത്ത ബ്രാന്‍ഡിങ് ഉല്‍പന്നങ്ങളിലൂടെയാണ് തുടര്‍ച്ചയായി മൂന്നുതവണ ഏജന്‍സി ഓഫ് ദി ഇയറാകാന്‍ കഴിഞ്ഞതെന്ന് മാനേജിങ് ഡയറക്ടര്‍ രാജു മേനോന്‍ പറഞ്ഞു.