മുത്തൂറ്റ് മെര്‍ക്കന്‍റയില്‍ ലിമിറ്റ‍ഡ് നോണ്‍ കണ്‍വെര്‍ട്ടബിള്‍ സെക്യുവേ‍ഡ് കടപത്രങ്ങളുടെ ഇഷ്യൂ ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 5വരെ സമാഹരിക്കുന്നു. മുഖവില 1000 രൂപയും കുറഞ്ഞ നിക്ഷേപ തുക 10,000 രൂപയും ആണ്. നിക്ഷേപകര്‍ക്ക് 10.70% മുതല്‍ 13. 75% വരെ പലിശ മാസത്തവണകളായോ കാലാവധി തീരുന്ന മുറയ്ക്കോ ലഭിക്കും. 

മാസത്തവണ വ്യവസ്ഥയില്‍ 11.50% വരെ വാര്‍ഷിക പലിശ ലഭിക്കുന്നുവെന്ന സവിശേഷതയും ഈ സ്കീമിനുണ്ട്. കടപത്ര നിക്ഷേപങ്ങളിലൂടെ ലഭിക്കുന്ന തുക സ്വര്‍ണപ്പണയ സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് ശാഖകള്‍ വ്യാപിപ്പിക്കുന്നതിനുമായി ഉപയോഗിക്കുമെന്ന് ചെയര്‍മാന്‍ മാത്യു എം. മുത്തൂറ്റ്, മാനേജിങ് ഡയറക്ടര്‍ റിച്ചി മാത്യു മുത്തൂറ്റ് എന്നിവര്‍ അറിയിച്ചു. 

ENGLISH SUMMARY:

Muthoot Mercantile Ltd. started issue of debentures