സ്വര്‍ണവിപണന മേഖലയിലെ റെസ്പോണ്‍സിബിള്‍ ജ്വല്ലര്‍ അവാര്‍ഡ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്. ബെംഗളുരു ഹിൽട്ടൻ മാന്യത ബിസിനസ് പാർക്കിൽ നടന്ന ചടങ്ങിൽ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഇന്ത്യാ ഓപ്പറേഷൻസ് എംഡി ഒ.അഷർ, ഇന്ത്യാ ഗോൾഡ് പോളിസി സെന്റര്‍ അധ്യക്ഷ ഡോ. സുന്ദരവല്ലി നാരായൺസ്വാമിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. മലബാർ ഗോൾഡ് എൽ.എൽ.സി ബിസിനസ് ഡെവലപ്പ്മെന്റ് ഹെഡ് സീതാരാമൻ വരദരാജൻ, ബുള്ള്യൻ ഹെഡ് ദിലീപ് നാരായണൻ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.