മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം അമേരിക്കയിലെ അറ്റ്ലാന്റയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അറ്റ്ലാന്റയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ എല്‍.രമേശ് ബാബു ഷോറൂം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് പ്രതിനിധികളും ഉപഭോക്താക്കളും പങ്കെടുത്തു. യു.എസില്‍ ആറാമത്തെ ഷോറൂം ആരംഭിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും തങ്ങളുടെ രാജ്യാന്തര വളര്‍ച്ചയെ നയിക്കുന്നതില്‍ വടക്കേ അമേരിക്ക നിര്‍ണായകമാണെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് പറഞ്ഞു.