ഹോസ്പിറ്റൽ മേഖലയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കേരളത്തിലെ ആദ്യത്തെ വാട്ടർ ബെർത്തിങ് സ്യൂട്ട് കൊച്ചി കിൻഡർ ഹോസ്പിറ്റലിൽ. നടി അമല പോൾ ഉദ്ഘാടനം ചെയ്തു. പ്രസവസമയത്തെ വേദന കുറക്കുന്നതിലും അമ്മയ്ക്കും കുഞ്ഞിനും മികച്ച സാഹചര്യമൊരുക്കുന്നതിലും വാട്ടർ ബെർത്തിങ് സ്യൂട്ടിലൂടെ സാധിക്കും. പ്രത്യേക പരിശീലനം നേടിയ ഡോക്ടർമാരുടെയും നഴ്സ്മാരുടെയും സേവനമുണ്ടാകും. കിൻഡർ ഹോസ്പിറ്റൽസിന്റെ മറ്റ് സെന്ററിൽ കൂടി വാട്ടർ ബെർത്തിങ് സ്യൂട്ട് ആരംഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.