മൈജി ഫ്യൂച്ചർ ഷോറൂം കോഴിക്കോട് പേരാമ്പ്രയിൽ പ്രവർത്തനമാരംഭിച്ചു. ഡിജിറ്റൽ ഗാഡ്ജെറ്റ്സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസ്, ഗ്ലാസ്സ് & ക്രോക്കറി ഐറ്റംസ് എന്നിവ ലഭിക്കുന്ന വിശാല ഷോറൂമാണ് പേരാമ്പ്ര മെയിൻ റോഡിൽ എച്ച്പി പമ്പിന് സമീപം ഉദയ ആർക്കേഡിൽ പ്രവർത്തനം ആരംഭിച്ചത്. ഷോറൂമിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം ഷെയിൻ നിഗം നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഷെയിൻ നിഗം വിതരണം ചെയ്തു.