പ്രതികൂല ആഗോള സൂചനകൾക്കിടയിലും റെക്കോർഡ് തൊട്ട് ഇന്ത്യൻ ഓഹരി സൂചികകൾ. നിഫ്റ്റി 25,333.65 ലും സെൻസെക്സ് 82,725.28 ലും പുതിയ ഉയരം തൊട്ടു. തുടർച്ചയായ 13-ാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി വ്യാപാരാന്ത്യത്തിൽ 43 നേട്ടത്തിൽ 25,278.70 നിലവാരത്തിലാണ്. സെൻസെക്സ് 194 പോയിന്റ് നേട്ടത്തിൽ 82,559.84 ലും വ്യാപാരം അവസാനിപ്പിച്ചു.
ബജാജ് ഫിൻസെർവ്, ഐടിസി, ഇൻഫോസിസ്, റിലയൻസ്, ബജാജ് ഫിനാൻസ്, എച്ച്സിഎൽ ടെക് ഓഹരികൾ നേട്ടത്തിലാണ്. അതേസമയം ബിഎസ്ഇ മിഡ് കാപ്, സ്മോൾ കാപ് സൂചികൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
ബാങ്ക്, എഫ്എംസിജി, ഐടി ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്യാപിറ്റൽ ഗുഡ്സ്, മെറ്റൽ, ഹെൽത്ത്കെയർ, ടെലികോം, മീഡിയ ഓഹരികൾ 0.4-1.60 ശതമാനം നഷ്ടമുണ്ടായി.
ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് നേരിയ ഇടിവ്. ഏഴ് പൈസ താഴ്ന്ന് 83.92 രൂപയിലെത്തി.