സ്വര്‍ണവ്യാപാര രംഗത്തെ മുന്‍നിരക്കാരായ രാജകുമാരി ഗ്രൂപ്പിന്റെ പുതിയ സംരംഭത്തിന് തിരുവനന്തപുരത്ത് തുടക്കമായി. ക്വാളിറ്റി ബുളളിയന്‍ എല്‍ എല്‍ പി എന്ന പേരില്‍ ആറ്റുകാല്‍ കോംപ്ളക്സിലാണ് സ്ഥാപനം ആരംഭിച്ചത്. ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സയ്യ മെഹറ പുതിയ ഒൗട്ട്ലെറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രാജകുമാരി ഗ്രൂപ്പ് ഡയറക്ടര്‍ എംഎസ്കെ തങ്ങള്‍ , ചേംബര്‍ ഒാഫ് കൊമേഴ്സ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.