വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖരായ കല്യാൺ സിൽക്സിന്റെ യൂത്ത് ഫാസ്റ്റ് ഫാഷൻ ബ്രാൻഡ് ആയ ഫാസ്‌യോയുടെ ഷോറൂം ആലപ്പുഴയിൽ ആരംഭിച്ചു. ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷന്‍ സമീപമുള്ള ഫാസ്‌യോയുടെ ആറാമത് ഷോറൂം എച്ച് സലാം എംഎൽഎ, കല്യാൺ സിൽക്സ് ഗ്രൂപ്പ് ചെയർമാൻ ടി എസ് പട്ടാഭിരാമൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും ഉള്ള ഫാഷൻ വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് ഫാസ് യോയിൽ ഒരുക്കിയിരിക്കുന്നത്.