കേരളത്തിൽ സ്വർണ വില ഉയർന്നു. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ബുധനാഴ്ച വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 53,720 രൂപ നൽകണം. ഗ്രാമിന് 6,715 രൂപ. സെപ്റ്റംബർ ഏഴ് മുതൽ ഒരേ വിലയിൽ തുടർന്ന ശേഷമാണ് വില വർധനവ്. മാസത്തിലെ ഉയർന്ന നിലവാരത്തിന് അടുത്താണ് സ്വർണ വില. സെപ്റ്റംബർ ആറിന് രേഖപ്പെടുത്തിയ 53,760 രൂപയാണ് മാസത്തിലെ ഇതുവരെയുള്ള ഉയർന്ന വില.
രാജ്യാന്തര വിപണിയിൽ സ്വർണ വില 2,500.ഡോളറിന് മുകളിൽ എത്തിയതാണ് സ്വർണ വില ഉയർത്തിയത്. 2523 ഡോളർ വരെ എത്തിയ സ്വർണ വില 2518 ഡോളറിലാണ് വ്യാപാരം നടത്തുന്നത് അമേരിക്കയിലെ പലിശ നിരക്ക് കുറയ്ക്കലിന്റെ പിന്നാലെയാണ് സ്വർണ വില. അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് ഇന്ന് പുറത്തവരും. സെപ്റ്റംബർ 17-18 യോഗത്തിലെ പലിശ നിരക്ക് കുറയ്ക്കലിന്റെ തോത് നിർണയിക്കുന്ന പ്രധാന കണക്കാണിത്.