ഐഎസ്എല്‍ പുതിയ സീസണില്‍ ഇലക്ട്രോണിക്സ് കമ്പനിയായ സാല്‍പിഡോ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യല്‍ ഓഡിയോ പാര്‍ട്ണറാകും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സാല്‍പിഡോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടെറിയും ബ്ലാസ്റ്റേഴ്സ് ചീഫ് ഓപ്പറേഷന് ഓഫിസര്‍ ജോബിനും ചേര്‍ന്ന് കരാര്‍ ഒപ്പിട്ടു. ബ്ലാസ്റ്റേഴ്സുമായുള്ള കൂട്ട് ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്ക് കരുത്തുപകരുമെന്ന് സാല്‍പിഡോ ഇന്ത്യ ഡയറക്ടര്‍ നാസിം ബക്കര്‍ പറഞ്ഞു. കമ്പനിയുടെ സിഎംഡി ടി. സീക്ക്, സിഇഒ ഇജാസ് മുസ്തഫ, ബിസിനസ് ഹെഡ് സഹീര്‍ അലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മലേഷ്യന്‍ ബ്രാന്‍ഡായ സാല്‍പിഡോ വിവിധയിനം ഇലക്ട്രിക് ഗാഡ്ജറ്റുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്. സഞ്ജു സാംസനെ ബ്രാന്‍ഡ് അംബാസിഡറാക്കി 2021ലാണ് സാല്‍പിഡോ ഇന്ത്യന്‍ വിപണിയിലെത്തുന്നത്.