പലഹാരങ്ങളുടെ പ്രമുഖ ഉല്‍പ്പാദകരായ സെറാഫിൻ ദേവ് ഇംപക്സ് കമ്പനി കൊല്ലം ബീച്ചില്‍ അമ്യൂസ്മെന്‍റ് പാർക്കുമായി പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചു. ദേവ് ജോയ് ലാൻഡ് അമ്യൂസ്മെന്റ് പാർക്കിന്റെ ഉദ്ഘാടനം എന്‍കെ പ്രേമചന്ദ്രന്‍ എംപി നിര്‍വഹിച്ചു. ഇരുപത്തിരണ്ടുവരെ സിനിമ ടിവി താരങ്ങളെ പങ്കെടുപ്പിച്ചുളള കലാപരിപാടികൾ പാര്‍ക്കില്‍ ഉണ്ടാകുമെന്നും അത്യാധുനീക രീതിയില്‍ പാര്‍ക്ക് നവീകരിച്ച് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്നും കമ്പനി മാനേജിങ് ഡയറക്ടർ ഡോക്ടര്‍ ആര്‍ റോണക്ക് മനോരമ ന്യൂസിനോട് പറഞ്ഞു.