stock-market-narendra-modi

TOPICS COVERED

സെബി അധ്യക്ഷയ്ക്കെതിരായ ഹിൻഡൻബർഗിൻറെ ആരോപണം, മൂലധന നേട്ട നികുതി വർധിപ്പിച്ച ബജറ്റ് തീരുമാനം, ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്ത സർക്കാർ. 100 ദിവസം പിന്നിലേക്ക് നോക്കുമ്പോൾ തിരിച്ചടികൾക്ക് ധാരളം അവസരങ്ങൾ ഇന്ത്യൻ വിപണയിലുണ്ടായിരുന്നു. എന്നിട്ടും മൂന്നാം മോദി സർക്കാറിൻറെ ആദ്യ 100 ദിവസത്തിനിടെ 8.2 ശതമാനമാണ് സെൻസെക്സ് മുന്നേറിയത്, അതായത് 6,300 പോയിൻറ് കൂട്ടിച്ചേർത്തു. നിഫ്റ്റി ഇക്കാലയളവിൽ 9.20 ശതമാനം മുന്നേറി 2,170 പോയിന്റ് നേട്ടമുണ്ടാക്കി. സൂചികകൾ സർവകാല ഉയരം കീഴടക്കുന്നതും ഇക്കാലത്ത് കണ്ടു. 

മൂന്നാം മോദി സർക്കാറിന്റെ 100 ദിവസത്തിനിടെ 18 സ്മോൾകാപ് ഓഹരികളാണ് മൾട്ടിബാഗർ റിട്ടേൺ സമ്മാനിച്ചത്. റിഫെക്സ് ഇൻഡസ്ട്രീസ് 100 ദിവസത്തിനിടെ 221 ശതമാനം റിട്ടേൺ നൽകി. പിസി ജുവല്ലറി 175 ശതമാനം ഉയർന്നപ്പോൾ ബാലു ഫോർജ് ഇൻഡസ്ട്രീസ് 167 ശതമാനം നേട്ടമുണ്ടാക്കി.  ബിഎസ്‍ഇ സ്മോൾകാപ് സൂചിക 18 ശതമാനം നേട്ടമുണ്ടാക്കി. സെക്ടറുകളിൽ ഐടി സൂചികയും ഹെൽത്ത് കെയർ സൂചികയും 22 ശതമാനം ഉയർന്നു. 17 ശതമാനം റിട്ടേൺ നൽകിയ കൺസ്യൂമർ ഡ്യൂറബിൽസാണ് മൂന്നാമത്. 

നിഫ്റ്റി 50 ഓഹരികളിൽ ശ്രീറാം ഫിനാൻസ് 35.7 ശതമാനം മുന്നേറ്റമുണ്ടാക്കി ഒന്നാമതാണ്. എൽടിഐമിൻഡ്ട്രി- 31%, ഇൻഫോസിസ്- 30%, എച്ച്സിഎൽ ടെക്നോളജീസ്- 27.7%, എസ്ബിഐ ലൈഫ് ഇൻഷൂറൻസ്- 27.2%, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷൂറൻസ്- 23.2%, സൺ ഫാർമ- 23.1%, ടെക് മഹീന്ദ്ര- 23% എന്നിവ നേട്ടമുണ്ടാക്കി. 

ENGLISH SUMMARY:

Stock market hit new records in Modi government's 100 days and sensex gain 6300 points.