mosi-amt-sha

TOPICS COVERED

മണിപ്പുരില്‍ സമാധാനം ഉറപ്പാക്കുമെന്നും രാജ്യത്ത് ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയെന്നും മൂന്നാം മോദി സര്‍ക്കാരിന്റെ നൂറാംദിനത്തില്‍  ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നാം മോദി സര്‍ക്കാരിന്റെ നൂറാംദിനത്തില്‍ നേട്ടങ്ങള്‍ വിശദീകരിക്കുകയായിരുന്നു ഷാ. നേട്ടങ്ങളടങ്ങിയ ബുക്‌ലെറ്റും പുറത്തിറക്കി. ദിശാബോധമില്ലാത്ത സര്‍ക്കാരെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. 

 

നോര്‍ത്ത് ഈസ്റ്റില്‍ 11 ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തിയെന്നും സമാധാനം ഉടന്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. അനധികൃത കുടിയേറ്റം തടയാന്‍ ഇന്ത്യ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ മതില്‍കെട്ടാന്‍ തുടങ്ങി. വഖഫ് ഭേഗദതി ബില്‍ പാര്‍ലമെന്റില്‍ ഉടന്‍ പാസാക്കും. അടിസ്ഥാന  സൗകര്യവികസനത്തിലും നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിലും സര്‍ക്കാര്‍ ഒട്ടേറെ മുന്നോട്ടുപോയി. രാജ്യത്ത് സ്ഥിരത കൊണ്ടുവരാന്‍ കഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു.  

അതേസമയം ദിശാബോധമില്ലാത്ത സർക്കാരിനെയും ദുരിതമനുഭവിക്കുന്ന ജനങ്ങളെയുമാണ് കാണാനാകുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. വിദ്വേഷം പ്രചരിപ്പിക്കാനും വ്യാജ പ്രചാരണം നടത്താനും മാത്രമാണ് സർക്കാരിനറിയുക എന്നും എ.ഐ.സി.സി,. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. മോദിയുടെ പിറന്നാൾ ദിനം യൂത്ത് കോൺഗ്രസ് തൊഴിലില്ലായ്മ ദിനമായി ആചരിക്കുകയാണ്.

Amit Shah explained the achievements of the third Modi government: