TOPICS COVERED

ചരിത്രത്തിലാദ്യമായി 85,000 നിലവാരത്തിലേക്ക് കുതിച്ച് സെൻസെക്സ്. ചൊവ്വാഴ്ച വ്യാപാരത്തിനിടെ 85,058.55 ലേക്കാണ് സെൻസെക്സ് ഉയർന്നത്. നിഫ്റ്റി 26,000 നിലവാരത്തിന് തൊട്ടടുത്താണ് വ്യാപാരം നടക്കുന്നത്. 25,981.50 ആണ് നിഫ്റ്റിയുടെ പുതിയ ഉയരം. തുടർച്ചയായ നാലാം ദിവസമാണ് സെൻസെക്സ് പുതിയ ഉയരം കുറിക്കുന്നത്. 

84,716.07 വരെ താഴ്ന്ന സെൻസെക്സ് 1.10 ന് 84,995.93 ലാണ് വ്യാപാരം നടക്കുന്നത്. 25,886.85 വരെ താഴ്ന്ന നിഫ്റ്റി 25,959.85 ലാണുള്ളത്. 

Also Read: കുതിപ്പ് തുടർന്ന് സ്വർണ വില; ​ഗ്രാമിന് ആദ്യമായി 7,000 രൂപ; ഒരു പവന് ചെലവെത്ര?

രാവിലെ 10.21 ഓടെയാണ് സെൻസെക്സ് 78 പോയിന്റ് ഉയർന്ന് 85,058.55 ലെത്തിയത്. 84,000 നിലവാരം മറികടന്ന് നാല് ദിവസത്തിനുള്ളിലാണ് സെൻസെക്സ് 85,000 ത്തിലെത്തുന്നത്. സെപ്റ്റംബർ 12 നാണ് 83,000 നിലവാരം മറികടന്നത്.

80,000 ത്തിൽ നിന്ന് 85,000 നിലാവരത്തിലേക്ക് എത്താൻ കേവലം 12 ആഴ്ചയിൽ താഴെ മാത്രമാണെടുത്തത്. ഈ വർഷം ഇതുവരെ 17.50 ശതമാനം നേട്ടമാണ് സെൻസെക്സുണ്ടാക്കിയത്. 72,300 നിലവാരത്തിൽ നിന്നാണ് 12,700 പോയിന്റ് കൂട്ടിച്ചേർത്ത് പുതിയ നിലവാരത്തിലെത്തിയത്. 

ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, പവര്‌‍‍ ​ഗ്രിഡ്, ജെഎസ്ഡബ്ലു സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്‍യുഎൽ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, അൾട്ര ടെക് സിമന്റ് എന്നിവയാണ് നിഫ്റ്റിയിൽ മുന്നേറ്റമുണ്ടാക്കിയ ഓഹരികൾ.

Also Read: 15,000 നിക്ഷേപിച്ചവർക്ക് ലിസ്റ്റിങ് ദിവസം ലാഭം 20,330 രൂപ! ഐപിഒയ്ക്ക് പിന്നാലെ നിക്ഷേപകർ

സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള നടപടികൾ പ്രഖ്യാപിച്ചത് ചൈനയിലെ പീപ്പിൾസ് ബാങ്ക് പ്രഖ്യാപിച്ചതാണ് സ്റ്റീൽ ഓഹരികളെ നേട്ടത്തിലാക്കിയത്. മെറ്റലിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താക്കളാണ് ചൈന എന്നതിനാലാണ് ഇത് ഓഹരികളെ സ്വാധീനിച്ചത്. 

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്ക്, ഫിനാൻഷ്യൽ  സർവീസ്, എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ ആൻഡ് ​ഗ്യാസ് സൂചികകൾ ഇടിവിലാണ്.  മെറ്റൽ സൂചിക രണ്ട് ശതമാനം വരെ ഉയർ‌ന്നു. ഹെൽത്ത് കെയർ, റിയൽറ്റി, ഫാർമ, മീഡിയ സൂചികകളാണ് നേട്ടത്തിലുള്ള മറ്റുള്ളവ. 

ENGLISH SUMMARY:

Sensex hit 85000 mark first time in history. Metal stocks shine.