ഗോള്‍ഡന്‍ ബുള്ളറ്റ് ബ്രാന്‍ഡ് അംബാസഡറായി ഒളിംപിക് ചാംപ്യന്‍ മനു ഭാക്കര്‍. കൃത്യത, സ്ഥിരത, വിശ്വാസ്യത എന്നീ മൂല്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്ന ഗോള്‍ഡന്‍ ബുള്ളറ്റുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടയാണെന്ന് മനു ഭാക്കര്‍ പ്രതികരിച്ചു. പൂര്‍ണതയ്ക്കായുള്ള  മനുവിന്‍റെ അര്‍പ്പണ മനോഭാവം ഗോള്‍ഡന്‍ ബുള്ളറ്റ് ഉല്‍പന്നങ്ങളുടെ പ്രതീകമാണെന്ന് ഉടമകളായ കമല്‍ കമ്പാനിയും ആകാശ് കമ്പാനിയും പറഞ്ഞു.

ഒളിംപിക്സ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ കാത്തിരിപ്പിന് വിരാമമിട്ട് രണ്ട് മെഡലുകളുമായാണ് മനു ഭാക്കര്‍ മടങ്ങിയെത്തിയത്. കൃത്യത, സ്ഥിരത, കഠിന പരിശ്രമം ഇതായിരുന്നു മനുവിന്‍റെ വിജയമന്ത്രം. ഇതൊക്കെ തന്നെയാണ് ഗോള്‍ഡന്‍ ബുള്ളറ്റും ഉറപ്പുനല്‍കുന്നതെന്ന് മനു ഭാക്കര്‍ പറഞ്ഞു. പവര്‍ ടൂളുകള്‍, ഹാന്‍ഡ് ടൂളുകള്‍, ആക്സസറിസ് തുടങ്ങിയവയാണ് ഗോള്‍ഡന്‍ ബുള്ളറ്റ് പുറത്തിറക്കുന്നത്.

ഡല്‍ഹി യശോഭൂമിയിലെ ഇന്ത്യ മെറ്റലര്‍ജിക്കല്‍ എക്സ്പോയില്‍ നടന്ന ചടങ്ങില്‍ ഉടമകളായ കമല്‍ കമ്പാനിയും  ആകാശ് കമ്പാനിയും  മനു ഭാക്കറിനെ ഗോള്‍ഡന്‍ ബുള്ളറ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു. 1963 മുതല്‍ ടൂള്‍ മേഖലയിലെ പ്രമുഖരാണ് ഗോള്‍ഡന്‍ ബുള്ളറ്റ്.

ENGLISH SUMMARY:

Manu Bhaker is the brand ambassador for Golden Bullet, a brand of industrial tool.