ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സൈക്ലത്തൺ സംഘടിപ്പിച്ച് കൊച്ചി ലൂർദ് ആശുപത്രി. ഡെക്കാത്തലോൺ കളമശ്ശേരി, തൃക്കാക്കര ഭാരത് മാതാ കോളജ് എന്നിവരുമായി സഹകരിച്ച് കളമശ്ശേരി മുതൽ ഭാരത് മാതാ കോളജ് വരെയാണ് സൈക്ലത്തൺ സംഘടിപ്പിച്ചത്. ഹൃദയാരോഗ്യം, മെച്ചപ്പെട്ട ജീവിതശൈലി, ആരോഗ്യകരമായ വ്യായാമം എന്നിവയെ കുറിച്ചുള്ള അവബോധം പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. വിവിധ റൈഡേഴ്സ് ക്ലബ്ബിലെ അംഗങ്ങൾ, തൃക്കാക്കര ഭാരതമാതാ കോളജിലെ എൻ.സി.സി, എൻ.എസ്.എസ് വിദ്യാർഥികൾ എന്നിവർ സൈക്ലത്തണിൽ പങ്കെടുത്തു. ലൂർദ് ആശുപത്രി വെൽഫെയർ ഓഫീസർ ഫാദർ ആൻറണി റാഫേൽ കൊമരംചാത്ത് സൈക്ലത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.