onam-bumper-lottery

വിൽപ്പന പൊടിപൊടിക്കുകയാണ് ഇത്തവണത്തെ ഓണം ബംപറിൽ. ഇതുവരെ അച്ചടിച്ച 70 ലക്ഷം ടിക്കറ്റുകളിൽ 56.74 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു എന്നാണ് ഔദ്യോ​ഗിക കണക്ക്. വിൽപനയിൽ പാലക്കാട് ജില്ല ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 10.55 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. 

Also Read: ഓണം ബംപറിൽ കോടീശ്വരനാകാൻ സാധ്യത കൂടുതൽ; വിൽപ്പന റെക്കോർഡിലേക്ക്; ടിക്കറ്റെടുത്തോ?

7.40 ലക്ഷം ടിക്കറ്റുകളുമായി തിരുവനന്തപുരവും 7.03 ടിക്കറ്റുകളുമായി തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. നറുക്കെടുപ്പിന് ഏട്ട് ദിവസം മാത്രം ശേഷിക്കെ ടിക്കറ്റ് വിൽപന റെക്കോഡ് ഭേദിക്കുമോയെന്ന് ഈയാഴ്ച വ്യക്തമാകും. ഒക്ടോബര്‍ ഒന്‍പതിനാണ് നറുക്കെടുപ്പ്. 

കഴിഞ്ഞ വർഷം വിറ്റ 75.76 ലക്ഷം ടിക്കക്കറ്റുകളാണ് നിലവിലെ റെക്കോഡ്. 500 രൂപ വിലയുള്ള ടിക്കറ്റിൻറെ ഒന്നാം സമ്മാനം 25 കോടിയാണ്. ഇരുപത് പേർക്ക് ഒരുകോടി വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. പത്ത് സീരീസിലും രണ്ട് പേർക്ക് വീതം 20 സമ്മാനങ്ങൾ നൽകും.

Also Read: 500 രൂപയ്ക്ക് 25 കോടി; ഷെയറിട്ട് ഓണം ബംപർ എടുക്കുന്നത് ട്രെൻഡിങ്; ഇക്കാര്യം ശ്രദ്ധിക്കാം 

 നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. ഓരോ സീരിസിലും ഓരോരുത്തർക്കായി 10 പേർക്ക് സമ്മാനം ലഭിക്കും. അഞ്ചാം സമ്മാനം പത്ത് പേർക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. ആറാം സമ്മാനം 5,000 രൂപയാണ്. ഏഴാം സമ്മാനം 2000 രൂപയും എട്ടാം സമ്മാനമായി 1,000 രൂപയും അവസാന സമ്മാനമായി 500 രൂപയും ലഭിക്കും. ഒൻപത് പേർക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും. ആകെ 5,34,760 പേർക്കാണ് സമ്മാനം ലഭിക്കുക. ആകെ സമ്മാനത്തുക 125.54 കോടി രൂപയാണ്.

ENGLISH SUMMARY:

Onam Bumper ticket sales, Palakkad tops with 10.55 lakh tickets