ഉരുൾപൊട്ടൽ ഭീതിയുണ്ടാക്കിയ വയനാട് ജില്ലയിലേക്കാണ് ഇത്തരം ഓണം ബംബർ ഒന്നാം സമ്മാനം തേടിയെത്തിയത്. സുൽത്താൻ ബത്തേരിയിൽ കർണാടക സ്വദേശികൾ നടത്തുന്ന NGR ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ TG 434222 ടിക്കറ്റിനാണ് 25 കോടി രൂപയടിച്ചത്. ലോട്ടറി വിറ്റത് ഒരു മാസം മുമ്പാണെന്നും വാങ്ങിയത് ആരാണെന്ന് അറിയില്ലെന്നും കടയുടമ നാഗരാജ് മനോരമ ന്യൂസിനോട് പറഞ്ഞു.