മലബാര്‍ ഗ്രൂപ്പ് സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായി 21000 പെണ്‍കുട്ടികള്‍ക്കായി നടപ്പാക്കുന്ന 16കോടിയുടെ സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മുംബൈ ബികെസിയിലെ ഭാരത് ഡയമണ്ട് ബോഴ്സില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ നിര്‍വഹിച്ചു.

മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.പി.അബ്ദുള്‍ സലാം, മലബാര്‍ ഗ്രൂപ്പ് ഇന്ത്യാ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ.അഷര്‍, ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.കെ.നിഷാദ്, മഹേന്ദ്രാ ബ്രദേഴ്സ് ഡയറക്ടര്‍ ഷൗനക് പരീഖ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നേടുന്നതിനുള്ള തടസങ്ങള്‍ നീക്കി സമൂഹത്തിന് അര്‍ഥപൂര്‍ണമായ സംഭാവനകള്‍ നല്‍കാന്‍ അവരെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് പറഞ്ഞു. 

ENGLISH SUMMARY:

Malabar Group CSR Project; 16 crore scholarship for girls