onam-bumper-lottery

ഓണം ബംപർ ലോട്ടറിയടിച്ചത് ഇത്തവണ വയനാട്ടില്‍ നിന്നെടുത്ത  ടിക്കറ്റിനാണ്. TG434222... ഇതാണ് ഭാ​ഗ്യംകടാക്ഷിച്ച ടിക്കറ്റ് നമ്പർ. ഒന്നാം സമ്മാനം 25 കോടി രൂപയാണെങ്കിലും സമ്മാനാർഹന്റെ കയ്യിൽ ഈ തുക പൂർണമായും എത്തില്ലെന്നാണ് സത്യം. സമ്മാനാർഹന് 15 കോടി ലഭിക്കുമെന്നാണ് പലരും കരുതുന്നത്.

Also Read: തിരുവോണം ബംപര്‍ വയനാട്ടില്‍; നമ്പര്‍ ഇതാ..TG434222

ലോട്ടറി വകുപ്പിൽ നിന്ന് പല നികുതി കിഴിച്ച് സമ്മാനാർഹന്റെ അക്കൗണ്ടിലേക്ക് ഇത്രയും തുക കൈമാറുമെങ്കിലും പിന്നെയും നികുതി ബാധ്യത വരുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ സമ്മാനാർഹന് 12 കോടി രൂപയാണ് ലഭിക്കുക. 

25 കോടി രൂപ ലോട്ടറിയടിച്ചയാളാണ് ഏജൻസി കമ്മിഷൻ നൽകേണ്ടത്. 10 ശതമാനമാണ് ഏജൻസി കമ്മീഷൻ. അതായത് 2.50 കോടി രൂപ ലോട്ടറി വകുപ്പ് ഈടാക്കും. ബാക്കി 22.5 കോടി രൂപയ്ക്ക് മുകളിലാണ് സമ്മാന നികുതി. 30 ശതമാനം സ്രോതസിൽ നിന്നുള്ള നികുതിയും ലോട്ടറി വകുപ്പ് ഈടാക്കും. 6.75 കോടി രൂപയാണിത്. ഇതിന് ശേഷം 15.75 കോടി രൂപ സമ്മാനാർഹന്റെ അക്കൗണ്ടിലെത്തും. ഇതിന് ശേഷം സമ്മാനാർഹൻ നേരിട്ട അടയ്ക്കേണ്ടതാണ് ബാക്കി നികുതി. 

Also Read: ലോട്ടറി അടിച്ചാല്‍ കൂട്ടുകാര്‍ ശത്രുക്കളാകുമോ? ജയപാലന്‍റെ അനുഭവം

50 ലക്ഷത്തിന് മുകളിൽ വരുമാനുള്ളവർ നികുതിക്ക് മുകളിൽ സർചാർജ് നൽകണം. 50 ലക്ഷം മുതൽ 1 കോടി രൂപ വരെ 10 ശതമാനവും ഒരു കോടി മുതൽ 2 കോടി വരെ 15%, തുടർന്ന് 5 കോടി വരെ 25 ശതമാനവും അതിന് ശേഷം 37 ശതമാനവുമാണ് സർചാർജ്.

ഈ തുക ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് സമ്മാനാർഹനാണ് നൽകേണ്ടത്. 6.75 കോടി രൂപയുടെ 37 ശതമാനം 2,49,75,000 രൂപ വരും. ഇതിന് നാല് ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസായി 36,99,000 രൂപയും നൽകണം. അങ്ങനെ സമ്മാനം അടിച്ചവന് ആകെ ലഭിക്കുക 12,88,26,000 രൂപയാണ്. 

കീശവീര്‍പ്പിച്ച് കേന്ദ്രം

ലോട്ടറി കേരളത്തിന്‍റേതാണെങ്കിലും സമ്മാനതുകയില്‍ നിന്ന് ചില്ലിക്കാശ് കേരള സര്‍ക്കാറിന് കിട്ടുന്നില്ല. ടിക്കറ്റൊന്നിന് ജിഎസ്ടി ഇനത്തില്‍ മാത്രം 56 രൂപ ലഭിക്കും. 40.32 കോടി രൂപ ആകെ ജിഎസ്ടി ഇനത്തില്‍ മാത്രം കേന്ദ്രസര്‍ക്കാരിലേക്ക് എത്തും. സമ്മാനങ്ങള്‍ക്കുള്ള ആദായ നികുതിയായി ചുരുങ്ങിയത് 15 കോടി രൂപയും കിട്ടും. അതായത് കൈനനയാതെ ഏകദേശം 55 കോടി രൂപ കേന്ദ്രസര്‍ക്കാരിന് ലഭിക്കുമെന്ന് സാരം.

ENGLISH SUMMARY:

Onam bumper winner takes home 12 crore after taxes.