Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

TOPICS COVERED

കേരളത്തിന്റെ ആയുർവേദ ചികിത്സാരീതികളെ കേരളത്തിനു പുറത്തും പ്രചരിപ്പിക്കാനായി കേന്ദ്ര ടൂറിസം വകുപ്പും കേരള ആയുർവേദ പ്രമോഷൻ സൊസൈറ്റിയും ചേർന്ന്  മാർക്കറ്റിങ്, വിപണന മേള ചെന്നൈയില്‍ സംഘടിപ്പിച്ചു. 

 

'ആയുർവേദ കോളിങ്' എന്നതാണ് ടാഗ് ലൈൻ. കേരളത്തിലെ ആയുർവേദ മേഖലയിലെ 40 പ്രമുഖ ഗ്രൂപ്പുകളാണ് കേരള ആയുർവേദത്തെ  അവതരിപ്പിക്കുന്നത്. ആയുർവേദ ചികിത്സകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന വിവരം ഏജന്റുമാരെയും പൊതുജനങ്ങളെയും അറിയിക്കുകയും അതുവഴി മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ ആളുകളെ ആയുർവേദ ചികിത്സയ്ക്ക് കേരളത്തിലേക്ക് എത്തിക്കുകയുമാണു പ്രധാന ലക്ഷ്യം. ബെംഗളൂരു, ഹൈദരാബാദ് തുടങ്ങി എല്ലാ മെട്രോ നഗരങ്ങളിലും ബി2ബി മീറ്റുകൾ നടത്തുമെന്ന് കേരള ആയുർവേദ പ്രമോഷൻ സൊസൈറ്റി പ്രസിഡൻ്റ് സജീവ് കുറുപ്പ് പറഞ്ഞു.

ENGLISH SUMMARY:

Promotion of Ayurvedic therapies; Marketing Fair