അഞ്ചുമിനിറ്റ് കൊണ്ട് പാചകം ചെയ്തു കഴിക്കാൻ കഴിയുന്ന ബ്രേക്ക്ഫാസ്റ്റ് ശ്രേണിയിൽ ആറ് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച് ഈസ്റ്റേൺ. പുട്ട്, പാലപ്പം, നെയ്യ് ഉപ്പുമാവ്, ദോശ, ഇഡ്ഡലി, ഇടിയപ്പം എന്നി അഞ്ചിനങ്ങളിലെ പ്രഭാത ഭക്ഷണത്തിന്റെ ഇൻസ്റ്റന്റ് ശ്രേണിയാണ് ഈസ്റ്റേൺ അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഓർക്ക്ല ഇന്ത്യ സി.ഇ.ഒ സഞ്ജയ് ശർമ, ഈസ്റ്റേൺ സി.എം.ഒ മനോജ് ലാൽവാനി, ഇന്നൊവേഷന്‍സ് ഹെഡ് ശിവപ്രിയ ബാലഗോപാല്‍ തുടങ്ങിയവർ പങ്കെടുത്തു.