കോഴിക്കോട് മലയാള മനോരമയും പി കെ സ്റ്റീൽസും ചേർന്ന് കേക്ക് അലങ്കാര മത്സരം സംഘടിപ്പിച്ചു. ഫൈനൽ റൗണ്ടിൽ വട്ടക്കിണർ സ്വദേശികളായ നൗഫിദ സമദ്, ഫാത്തിമ ഫർഹാന, അനീഷ മെഹ്റൂഫ് എന്നിവർ ജേതാക്കളായി. പാചകവിദഗ്ധരായ വിനോദ് വടശേരി, സി.കെ.റാഫിയ എന്നിവരായിരുന്നു വിധികർത്താക്കൾ.