ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേഡ്സ് ക്ലബ് സംരംഭത്തെ പിന്തുണച്ചതിന് മെട്രോള സ്റ്റീല്‍സ് ലിമിറ്റഡിന് ആദരം. വ്യാഴാഴ്ച കൊച്ചിയിൽ നടന്ന ലോക സ്റ്റാൻഡേർഡ് ഡേ സെലിബ്രേഷനിൽ മെട്രോള സ്റ്റീൽസ് ക്വാളിറ്റി ഹെഡ് ജിസ്‌മോൻ ഐസക്കിനെ ഹൈബി ഈഡൻ എം.പി അനുമോദിച്ചു. ബി.ഐ.എസ് കൊച്ചി സീനിയർ ഡയറക്ടർ ആന്‍ഡ് ഹെഡ് എ.മുഹമ്മദ് ഇസ്മായിൽ, ബി.ഐ.എസ് കൊച്ചി ജോയിന്റ് ഡയറക്ടർ സായ്കുമാർ വേദുല എന്നിവർ പങ്കെടുത്തു.