stock-market

വലിയ നേട്ടത്തിന്‍റെ ഇടമാണ് ഓഹരി വിപണി. മാസങ്ങൾ‌കൊണ്ട് നിക്ഷേപം ഇരട്ടിയായ കഥകൾ പലത് കേട്ടിട്ടുണ്ടെങ്കിലും ചൊവ്വാഴ്ചയിലെ വ്യാപാര സെക്ഷനിൽ നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഓഹരിയാണ് എൽസിഡ് ഇൻവെസ്റ്റ്‌മെന്റ്.

 

ഒറ്റ ദിവസം കൊണ്ട് 66,92,535 ശതമാനം ഉയർന്ന് നിക്ഷേപകർക്ക് ഞെട്ടിപ്പിക്കുന്ന നേട്ടമാണ് ഈ ഫിനാൻഷ്യൽ ഓഹരി നൽകിയത്. ഒക്ടോബർ 29 ന് എൽസിഡ് ഇൻവെസ്റ്റ്മെൻറിൻറെ ഓഹരി വില 3.53 രൂപയിൽ നിന്ന് 2,36,250 രൂപയിലേക്ക് എത്തിയത്. എന്താണ് ഇതിന്റെ കാരണം?.

Also Read: കടം വാങ്ങിയ 5,000 രൂപയുമായി തുടങ്ങി; ഒറ്റ ദിവസം കൊണ്ട് സമ്പത്ത് ഇരട്ടി; ലോക സമ്പന്നരിലേക്ക് ഹിതേഷ് ചിമൻലാൽ

ഒറ്റദിവസം കൊണ്ട് എൽസിഡ് ഇൻവെസ്റ്റ്മെന്‍റിന്‍റെ ഓഹരി വിലയിലുണ്ടായ വർധന 66,92,535 ശതമാനമാണ്. ഇതോടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന വിലയുള്ള ഓഹരി എന്ന നേട്ടം എൽഡിസ് ഇൻവെസ്റ്റ്മെന്‍റ് സ്വന്തമാക്കി.

 

1.22 ലക്ഷം രൂപ വിലയുള്ള എംആർഎഫി‌നെയാണ് എൽഡിഎസ് മറികടന്നത്. എംആർഎഫിന്റ വിപണി മൂല്യം 51,889 കോടി രൂപയാണെങ്കിൽ എൽസിഡിൻറേത് 4,725 കോടി രൂപയാണ്. 

 

എന്താണ് വില വർധനയ്ക്കുള്ള കാരണം

 

ഓഹരി വിലയേക്കാൾ ഉയർന്ന ബുക്ക് വാല്യുവിൽ വ്യാപാരം നടന്നിരുന്ന ഓഹരി വിൽക്കാൻ നിക്ഷേപകർ തയ്യാറായിരുന്നില്ല. അതിനാൽ തന്നെ നാളുകളായി ഓഹരിയിൽ വ്യാപാരം നടന്നിരുന്നില്ല.

 

ഹോൾഡിങ് കമ്പനികളുടെ വിപണി മൂല്യവും ബുക്ക് വാല്യുവും തമ്മിലുള്ള വ്യത്യാസം ഒഴിവാക്കാൻ സ്പെഷ്യൽ കോൾ ഓഷൻ നടത്തണമെന്ന് സെബി എക്സ്ചേഞ്ചുകളോട് നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം നടന്ന കോൾ ഓ‍ക് ‌ഷനിലാണ് എൽസിഡിന്റെ ഓഹരിവില 67,000 ശതമാനം കുതിച്ച് 2,25,000 രൂപയിലെത്തിയത്. അതായത് ഓഹരിയില്‍ 10,000 രൂപയുടെ നിക്ഷേപം നടത്തിയവരുടെ മൂല്യം 67 കോടി രൂപയായി. 

 

ലിസ്റ്റ് ചെയ്ത ഇൻവെസ്റ്റ്മെൻറ് ആൻഡ് ഹോൾഡിങ് കമ്പനികളിൽ പലതും അവയുടെ ബുക്ക് വാല്യുവിനേക്കാൾ വലിയ വ്യത്യാസത്തിലാണ് ട്രേഡ് ചെയ്യുന്നത്. ഇൻവെസ്റ്റ്മെന്റ് കമ്പനികളുടെയും ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ് കമ്പനികളുടെയും ഓഹരി വില ബുക്ക് വാല്യുവിനേക്കാൾ താഴെയാണെന്ന് നേരത്തെ സെബി കണ്ടെത്തിയിരുന്നു.

 

ലിക്വിഡിറ്റി വർധിപ്പിക്കാനും, കൃത്യമായ വില കണ്ടെത്താനും ഓഹരിയിൽ നിക്ഷേപ താൽപര്യം വർധിപ്പിക്കാനുമാണ് പ്രത്യേക കോൾ ഓക്ഷൻ നടത്താൻ സെബി നിർദ്ദേശിച്ചത്.

 

Google News Logo Follow Us on Google News

ഓഹരി വിലയേക്കാൾ ബുക്ക് വാല്യു

 

3.50 രൂപയുണ്ടായിരുന്ന സമയത്ത് ഓഹരിയുടെ ബുക്ക് വാല്യു നാലു ലക്ഷം രൂപയ്ക്ക് മുകളിലാണ്. കമ്പനിയുടെ ബാധ്യതകൾ കിഴിച്ചുള്ള ആസ്തിമൂല്യമാണ് ബുക്ക് വാല്യൂ. നിലവിൽ 2 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഓഹരി വിലയെങ്കിലും 5.85 ലക്ഷം രൂപയാണ് ബുക്ക് വാല്യു. ഓഹരി അണ്ടർ വാല്യുഡ് ആണെന്ന് അർഥം.  

Also Read: സ്വർണ വില പവന് 59,000 രൂപയിൽ; ആഭരണം വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം

എൽസിഡ് ഇൻവെസ്റ്റ്മെന്‍റ്

ആർബിഐയിൽ എൻബിഎഫ്സിയായി രജിസ്റ്റർ ചെയ്ത കമ്പനിയാണ് എൽസിഡ് ഇൻവെസ്റ്റ്മെന്റ്. നിലവിൽ കമ്പനി യാതൊരു വിധ ഓപ്പറേഷനൽ ബിസിനസും നടത്തുന്നില്ല. നിരവധി കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

 

ഏഷ്യൻ പെയിന്റ്സ് 1.28 ശതമാനം ഓഹരി പങ്കാളിത്തമാണ് എൽസിഡ് ഇൻവെസ്റ്റ്മെന്റിനുള്ളത്. ഏകദേശം 3,616 കോടി രൂപ മൂല്യം വരും. ഇതാണ് കമ്പനിയുടെ വിപണി മൂല്യത്തിന്റെ 80 ശതമാനവും. കമ്പനിയുടെ വരുമാനത്തിന്റെ ഭൂരിഭാ​ഗവും ലാഭവിഹിതത്തിൽ നിന്നാണ്. 

 

നിക്ഷേപകർക്ക് വലിയ ഡിവിഡൻറ് നൽകുന്ന കമ്പനിയാണ് എൽസിഡ് ഇൻവെസ്റ്റ്മെൻറ്. 2024 സാമ്പത്തിക വർഷത്തിൽ 25 രൂപയാണ് കമ്പനി നൽകിയ ലാഭവിഹിതം 708 ശതമാനമാണ് ഡിവിഡൻറ് യീൽഡ്. 2023 ലും 25 രൂപ ലാഭവിഹിതം നല്‍കി. 

 

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)

ENGLISH SUMMARY:

Elcid investment share price rises from Rs 3.53 to 2.36 lakhs; Here's why