രാജ്യത്ത് കൊമേഴ്സ് പരിശീലനരംഗത്ത് ചരിത്രം സൃഷ്ടിച്ച് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പരിശീലന കേന്ദ്രമായ ഇലാൻസ്. സെപ്റ്റംബറിൽ നടന്ന എ.സി.സി.എ പരീക്ഷയിൽ 1,500 ലധികം വിദ്യാർത്ഥികൾക്ക് വിജയം സമ്മാനിച്ചുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കൊമേഴ്സ് പരിശീലന രംഗത്ത് ഇന്ത്യയിൽ ആദ്യമായാണ് ഒരു പരിശീലനകേന്ദ്രത്തിൽ നിന്ന് ഇത്രയധികം വിദ്യാർത്ഥികൾ ഒരുമിച്ച് വിജയികളാവുന്നത്.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളുള്ള കോമേഴ്സ് വിഷയങ്ങളിൽ മികച്ച പ്രഫഷണലുകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം ആരംഭിച്ചതെന്ന് ഇലാൻസ്' സി.ഇ.ഒ പി.വി. ജിഷ്ണു പറഞ്ഞു. കോഴിക്കോട്, കൊച്ചി, മുംബൈ, ന്യൂഡൽഹി, യു.എ.ഇ എന്നിവിടങ്ങളിൽ ക്യാംപസുകളുള്ള ഇലാൻസ് എ.ഐ സാങ്കേതികവിദ്യയടക്കമുള്ള പുത്തൻ ആശയങ്ങളടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയാണ് മുന്നോട്ട് പോകുന്നതെന്നും പി.വി.ജിഷ്ണു പറഞ്ഞു.