പ്രവാസി ഭൂഷൺ പുരസ്‌കാരം ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലീഷ മൂപ്പന് സമ്മാനിച്ചു. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന ചടങ്ങിൽ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസാണ് പുരസ്കാരം നല്‍കിയത്.  രാജ്യത്തെ ആരോഗ്യ, ചികിത്സാസംവിധാനങ്ങൾ ആധുനികവത്കരിക്കുന്നതിനുള്ള പ്രയത്നങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. രക്താർബുദ ചികിത്സയിലെ നൂതന സംവിധാനമായ കാർ-ടി സെൽ തെറാപ്പി പദ്ധതിയുടെ ഉദ്‌ഘാടനവും സി.വി. ആനന്ദ ബോസ് നിർവഹിച്ചു. എം.പി, ഹൈബി ഈഡൻ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ അനൂപ് മൂപ്പൻ എന്നിവര്‍ പങ്കെടുത്തു. 

ENGLISH SUMMARY:

The Pravasi Bhushan Award was presented to Aster DM Healthcare Deputy Managing Director Alisha Moopen