കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജനുവരി 20 മുതൽ 31 വരെ ചെങ്ങന്നൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സരസ് ഉൽപ്പന്ന പ്രദർശന വിപണന മേള സംഘടിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കേരളം ഉൾപ്പെടെ 28 സംസ്ഥാനങ്ങളിൽ നിന്നായി 300 സ്റ്റാളുകൾ സരസ് മേളയിൽ ഉണ്ടാകും. ഇതിൽ നൂറോളം സ്റ്റാളുകൾ ഇതര സംസ്ഥാനങ്ങൾക്കുള്ളതാണ്.
കരകൗശല വസ്തുക്കൾ, കലാരൂപങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഗൃഹോപകരണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ ഉൽപ്പന്നങ്ങളും പ്രദർശനവും വിൽപനയും ഉണ്ടാകും. കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന നാടൻ ഭക്ഷ്യോൽപ്പന്നങ്ങളും മേളയിൽ ഉണ്ടാകും.