പ്രതീകാത്മക ചിത്രം.

TOPICS COVERED

സ്വിഗ്ഗി ഓഹരികളും വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. ബുധനാഴ്ച ഇഷ്യു വിലയായ 390 രൂപയേക്കാള്‍ 7.69 ശതമാനം പ്രീമിയത്തില്‍ 420 രൂപയിലാണ് സ്വിഗ്ഗി ഓഹരികള്‍ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തത്.  ഐപിഒ ലഭിച്ച നിക്ഷേപകര്‍ക്ക് നേരിയ നേട്ടമാണുള്ളതെങ്കിലും ഈ ഐപിഒ ജീവനക്കാരില്‍ നല്ലൊരു വിഭാഗത്തെ കോടിപതികളാക്കും.

Also Read: തകര്‍ച്ച മുന്‍കൂട്ടി കണ്ടുള്ള ലാഭമെടുപ്പ്? 100 ലധികം ഓഹരികള്‍ വിറ്റഴിച്ച് സേഫ് ആയി എല്‍ഐസി

എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ ഹോള്‍ഡ് ചെയ്യുന്നവര്‍ക്കാണ് നേട്ടമുണ്ടാകുക. കമ്പനിയുടെ ഓഹരികള്‍ യോഗ്യരായ ജീവനക്കാര്‍ക്ക് അനുവദിക്കുന്ന പദ്ധതിയാണ് എംപ്ലോയി സ്റ്റോക്ക് ഓണർഷിപ്പ് പ്ലാൻ.

ഐപിഒയുടെ ഉയര്‍ന്ന ഇഷ്യൂ വില പ്രകാരം എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാനില്‍ നിന്നും 9,000 കോടി രൂപയുടെ നേട്ടമാണ് ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത്. 5,000 ജീവനക്കാര്‍ക്കാണ് നേട്ടമുണ്ടാകുക. ഇതില്‍ 500 ഓളം തൊഴിലാളികള്‍ കോടിപതികളാകുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ വഴി സ്വിഗ്ഗി മൂന്ന് തവണകളായി ഓഹരികള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇവ ലിസ്റ്റ് ചെയ്യുന്നതോടെ ജീവനക്കാരായ ഓഹരി ഉടമകളുടെ ഓഹരി മൂല്യം വര്‍ധിക്കും. ഈ ഓഹരികള്‍ ജീവനക്കാര്‍ക്ക് ഐപിഒ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം വില്‍ക്കാന്‍ സാധിക്കും. 

സ്വിഗ്ഗിയുടെ ഏറ്റവും അവസാനത്തെ എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ വഴി സ്വിഗ്ഗി സ്ഥാപകര്‍ക്കും ഉന്നത മാനേജ്മെന്‍റ് ജീവനക്കാര്‍ക്കും 2,600 കോടി രൂപയുടെ ഓഹരികള്‍ അനുവദിച്ചിരുന്നു. 

കമ്പനിയുടെ സഹ സ്ഥപകന്മാരും ഉന്നത മാനേജ്മെന്‍റ് പ്രതിനിധികള്‍ക്കും 180 കോടി രൂപയാണ് ഐപിഒയിലൂടെ ലഭിക്കുക. ശ്രീഹർഷ മജെറ്റി, ലക്ഷ്മി നന്ദൻ റെഡ്ഡി ഒബുൾ എന്നിവർ 0.78 ശതമാനം ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിക്കുന്നത്. ഇവര്‍ക്ക് ഐപിഒയിലൂടെ 68 കോടി രൂപ വീതം ലഭിക്കും. മജെറ്റി നിലവിൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ഒബുൾ മുഴുവൻ സമയ ഡയറക്ടറും ഇന്നൊവേഷന്‍ വിഭാഗം തലവനുമാണ്.

സഹ സ്ഥാപകനായ രാഹുല്‍ ജെയ്മിനി 0.52 ശതമാനം ഓഹരികളാണ് വിറ്റഴിച്ചത് 45 കോടി രൂപയാണ് രാഹുലിന് ഐപിഒയിലൂടെ ലഭിക്കുക. 

11,327 കോടി രൂപയുടെതാണ് സ്വിഗ്ഗിയുടെ ഐപിഒ. 371-390 രൂപയാണ് കമ്പനി ഒരു ഓഹരിക്ക് നിശ്ചയിച്ച ഇഷ്യുവില. 

ENGLISH SUMMARY:

500 Swiggy employees would stand to enter the ‘crorepati’ club through the public offering.