expo

TOPICS COVERED

യന്ത്രങ്ങളുടെ വിസ്മയ ലോകമൊരുക്കി മനോരമ ക്വിക്ക് കേരളയുടെ മെഷിനറി ആന്‍ഡ് ട്രേഡ് എക്സ്പോ. കോഴിക്കോട് സരോവരം ട്രേഡ് സെന്‍ററില്‍ നടക്കുന്ന എക്സ്പോ എം.കെ.രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. രാവിലെ 11 മണി മുതല്‍ എട്ട് വരെ നടക്കുന്ന എക്സ്പോ ഈ മാസം 17ന് സമാപിക്കും.

 

300 ല്‍ അധികം സ്റ്റാളുകളിലായി രാജ്യത്തിനകത്തും പുറത്തുമുള്ള മെഷിനറി നിര്‍മാതാക്കളുടെ ഉത്പ്പന്നങ്ങളാണ് മേളയില്‍ അവതരിപ്പിക്കുന്നത്. വിവിധ മെഷിനറികള്‍ മുതല്‍ എഐ റോബോട്ടുകള്‍ വരെയുണ്ട് പ്രദര്‍ശനത്തിന്. പുതിയ ബിസിനസ് ഐഡിയകളും  നൂതന യന്ത്രങ്ങളും എക്സ്പോയിലൂടെ അടുത്തറിയാം

റോബട്ടിക്സിന്‍റെയും എഐ വെര്‍ച്വല്‍ റിയാലിറ്റിയുടെയും വിസ്മയക്കാഴ്ചയായി റോബട്ടിക് എക്സപോയും ഒരുക്കിയിട്ടുണ്ട്.  വെര്‍ച്വല്‍ റിയാലിറ്റി ഗെയിമുകളും പ്ലാനിറ്റോറിയവും മേളയുടെ മാറ്റ് കൂട്ടുന്നു. ബിരിയാണി ഉള്‍പ്പെടെ വിവിധതരം ഭക്ഷണം നിര്‍മിക്കുന്ന മെഷീനുകള്‍ മുതല്‍ മാലിന്യ സംസ്കരണ യൂണിറ്റുകള്‍ വരെ എക്സ്പോയെ വേറിട്ടതാക്കുന്നു. ചെറുകിട സംരംഭകരുടെ മെഗാ ഡിസ്കൗണ്ട് മേളയുമുണ്ട്. മെഷിനറികളെക്കുറിച്ചു അറിയാൻ സൗജന്യ റജിസ്ട്രേഷൻ കൗണ്ടറും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

ENGLISH SUMMARY:

Machinery and Trade Expo has created a wonderful world of machines