ജല അതോറിറ്റിയുടെ ബോര്‍ഡ് വച്ച കാറില്‍ ചന്ദനം കടത്താന്‍ ശ്രമിച്ച അഞ്ചുപേര്‍ കോഴിക്കോട് മലാപ്പറമ്പില്‍ പിടിയില്‍. കൂരാച്ചുണ്ടിലെ രണ്ടംഗ സംഘത്തില്‍ നിന്ന് എട്ട് കിലോ ചന്ദനവും പിടിച്ചെടുത്തു. ലക്ഷങ്ങള്‍ വിലവരുന്ന ചന്ദനമാണ് രണ്ട് സംഘങ്ങളില്‍ നിന്നായി ഒരേസമയം പിടികൂടിയത്.
കാറില്‍ കടത്താന്‍ ശ്രമിച്ച 35 കിലോ ചന്ദനമാണ് ആദ്യം പിടികൂടിയത്. കാറില്‍ ജല അതോറിറ്റിയുടെ ബോര്‍ഡ് വ്യക്തമായി കാണാം. പന്തീരങ്കാവ് സ്വദേശികളായ ശ്യാമപ്രസാദ്, സിടി അനില്‍, പിഎം മണി, നല്ലളം സ്വദേശി നൗഫല്‍, ഒളവണ്ണ സ്വദേശി ഷാജുദീന്‍ എന്നിവരാണ് പിടിയിലായത്. ഫോറസ്റ്റ് ഇന്‍റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഏതാണ്ട് ഇതേസമയം കൂരാച്ചുണ്ട് കല്ലാനോടില്‍ എട്ടുകിലോ കഞ്ചാവുമായി രണ്ടംഗ സംഘം കൂടി പിടിയിലായി. കല്ലാനോട് സ്വദേശികളായ അതുല്‍ ഷാജി, വിഷ്ണു എന്നിവരാണ് അറ്സറ്റിലായത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. ചന്ദനവുമായി പിടിയിലായ ഇരു സംഘങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് പൊലിസ് പരിശോധിക്കുകയാണ്.