TOPICS COVERED

ഗോകുലം ഹെൽത്ത്കെയർ   ഇൻസ്റ്റിറ്റ്യൂഷൻ സംഘടിപ്പിച്ച ദേശീയ ഗുണനിലവാര കോൺക്ലേവ്, ജി-ക്യു കോൺ തിരുവനന്തപുരം ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ നടന്നു. പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സേവന മേഖലയിലെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രായോഗിക ഉൾക്കാഴ്ചകൾ പങ്കിടുന്നതായിരുന്നു കോൺക്ലേവ്. ഗോകുലം  ഹെൽത്ത്കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ. കെ.കെ.മനോജൻ  അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർ ഡോ. ഷീജ ജി. മനോജ്  മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ ആരോഗ്യ സേവനദാതാക്കളുടെ അസോസിയേഷന്റെ ഡയറക്ടർ ജനറൽ ഡോ. ഗിരിധർ ജി. ഗ്യാനി മുഖ്യാതിഥിയായി സംസാരിച്ചു. 

ENGLISH SUMMARY:

National Quality Conclave organized by Gokulam Healthcare Institution was held