സംസ്ഥാനത്തെ പ്രമുഖ സംരംഭക സമ്മേളനമായ 'ടൈക്കോൺ കേരള' ഡിസംബർ 4,5 തീയതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കും. മിഷൻ 2030, കേരളത്തെ രൂപാന്തരപ്പെടുത്തുന്നു എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം ഭാവി വികസന സാധ്യതകളാണ് ചർച്ച ചെയ്യുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഭാഷകരും നിക്ഷേപകരും സമ്മേളനത്തിന്റെ ഭാഗമാകും.