കഴിഞ്ഞദിവസം കൊച്ചി മറൈന്‍ഡ്രൈവില്‍ എത്തിയവര്‍ ഒരു മത്സ്യകന്യകയെ കണ്ട് അമ്പരന്നു. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ മത്സ്യകന്യകയെ കാണാന്‍ തിരക്കുക്കൂട്ടി. മത്സ്യകന്യകയെന്തിന് മറൈന്‍ഡ്രൈവിലെത്തി എന്നതായി പിന്നെ ചോദ്യം.

ഈ മത്സ്യകന്യക മറൈന്‍ഡ്രൈവിലെ മഴവില്‍പ്പാലത്തിങ്ങനെ കിടക്കുന്നതിന് പിന്നിലൊരു കാര്യമുണ്ട്. സമീപത്തെ എഴുത്ത് വായിച്ചാല്‍ അത് പിടികിട്ടും. മല്‍സ്യങ്ങളെ ഭക്ഷിക്കരുതെന്നും സംരക്ഷിക്കണമെന്നുള്ള ആശയം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. പീറ്റ എന്നറിയപ്പെടുന്ന പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് ആനിമല്‍സാണ് ഇതിന് പിന്നില്‍.‌ 

സംഘടനയില്‍ അംഗമായ ശില്പയാണ് മത്സ്യകന്യകയായി വേഷമിട്ടത്. എല്ലാ ദിവസവും പിടിച്ചുകൊണ്ടിരിക്കുന്ന മീനുകളില്‍ പലതും വംശനാശ ഭീഷണിയിലാണെന്ന് പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് ആനിമല്‍സ് അംഗങ്ങള്‍ പറയുന്നു. മത്സ്യം കഴിക്കുന്നത് ആഗോര്യകരമല്ലെന്നും മീനുകള്‍ വളരെ മലിനമായ പരിസ്ഥിതിയിലാണ് കഴിയുന്നതെന്നും അവര്‍ പറയുന്നു. 

ENGLISH SUMMARY:

Mermaid at Kochi Marine Drive