യുണൈറ്റഡ് ഇന്‍ഡോര്‍ കോംപാക്ട് സംഘടിപ്പിച്ച പ്രോ കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പായ ഫൈറ്റ് നൈറ്റ്, കിക്ക് ബോക്സിംഗ് പ്രദര്‍ശനം നടത്തിക്കൊണ്ട് ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ഫൈറ്റ് ബെല്‍റ്റ് വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു. കോഴിക്കോട് ലുലു മാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡബ്ല്യു.ബി.സി., ഐ.ബി.സി., യു.ഐ.സി. പ്രോ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പുകള്‍ അരങ്ങേറി.
2025 ഫെബ്രുവരിയില്‍ വരാനിരിക്കുന്ന ചാമ്പ്യന്‍ഷിപ്പുകളുടെ ആദ്യ ഘട്ടം ബോചെ 1000 ഏക്കറില്‍ വെച്ച് നടത്തുമെന്ന് ബോചെ അറിയിച്ചു. നേപ്പാള്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി താരങ്ങളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു.