സ്വര്‍ണ വില കയറി നില്‍ക്കുമ്പോള്‍ എവിടെ നിന്നെങ്കിലും ഒരാശ്വാസം ലഭിക്കുമോ എന്ന് നോക്കുകയാണ് മലയാളി. അത്തരക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത നേപ്പാളില്‍ നിന്നാണ്. സ്വര്‍ണത്തിന് ഗംഭീര വിലക്കുറവാണ് നേപ്പാളില്‍.
ഒരു ടോള അതായത് 11.664 ഗ്രാം സ്വര്‍ണത്തിന് 15,900 നോപ്പാളീസ് രൂപയാണ് നേപ്പാളില്‍ ഉണ്ടായ വില കുറവ്. സ്വര്‍ണത്തിന്‍റെ ഇറക്കുമതിക്ക് നേപ്പാള്‍ സര്‍ക്കാര്‍ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെയാണ് രാജ്യത്ത് വലിയ വില കുറവ് വന്നത്.
ഈ വര്‍ഷം ജൂണില്‍ കേന്ദ്ര ബജറ്റില്‍ സ്വര്‍ണ, വെള്ളി ഇറക്കമുതിക്കുള്ള ഡ്യൂട്ടി 15 ശതമാനത്തില്‍ നിന്ന് ആറു ശതമാനമാക്കി കുറച്ചതോടെ ഇന്ത്യയിലെ സ്വര്‍ണ വിലയില്‍ കാര്യമായ ഇടിവുണ്ടായിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് നേപ്പാള്‍ സര്‍ക്കാറും കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കുറച്ചത്.
Also Read: ഡിസംബറില്‍ എത്ര ദിവസം ബാങ്ക് അവധി; കേരളത്തിലെ അവധി ദിവസങ്ങളറിയാം
20 ശതമാനമായിരുന്ന കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനമായാണ് കുറച്ചത്. തീരുമാനം വന്ന തിങ്കളാഴ്ച ഒരു ടോളയ്ക്ക് 1,67,200 രൂപയില്‍ നിന്നും 1,51,300 രൂപയിലേക്ക് വില ഇടിഞ്ഞു 15,900 രൂപയുടെ ഇടിവ് ഒറ്റ ദിവസം കൊണ്ട്. 1,49,300 രൂപയാളാണ് നവംബര്‍ 28 ന്‍റെ വില.
ഇന്ത്യയിലെ ബജറ്റ് തീരുമാനത്തിന് പിന്നാലെയാണ് സ്വര്‍ണ വില ഇടിഞ്ഞതോടെ നേപ്പാളിലേക്ക് കള്ളകടത്ത് കൂടിയതോടെയാണ് നേപ്പാള്‍ സര്‍ക്കാറും ഡ്യൂട്ടി കുറച്ചത്. ഇത് പരിഹരിക്കാനനുള്ള നടപടികളുടെ ഭാഗമായാണ് നികുതി കുറച്ചത്. നേപ്പാളിലും സ്വര്‍ണ വില കുറയുന്നതോടെ കള്ളകടത്ത് കുറയുമെന്നാണ് നേപ്പാള്‍ സര്‍ക്കാറിന്‍റെ കണക്കുകൂട്ടല്‍.
അതേസമയം, നിലവില്‍ ഇന്ത്യയേക്കാള്‍ വില കൂടുതലാണ് നേപ്പാളില്‍. 22 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന് 78,170 ഇന്ത്യന്‍ രൂപയാണ് നേപ്പാളിലെ വില. ഇന്ത്യയില്‍ ഇത് 71,600 രൂപയാണ്.
കേരളത്തില്‍ ഇന്ന് നേരിയ മുന്നേറ്റം സ്വര്‍ണ വിലയിലുണ്ടായിട്ടുണ്ട്. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 7,160 രൂപയും പവന് 560 രൂപ കുറഞ്ഞ് 57280 രൂപയുമാണ്.