ലോകോത്തര ബ്രാൻഡുകളുടെ വിപുലമായ ശേഖരവുമായി ഇടിമണ്ണിക്കൽ എഡ്ജ് ഒപ്ടിക്കൽസിന്റെ ഷോറൂമുകൾ ഇനി കാക്കനാടും തൃപ്പൂണിത്തുറയിലും. ഒരേദിവസം രണ്ട് ഷോറൂമുകൾ ബ്രാൻഡ് അംബാസിഡറും നടനുമായ അനൂപ് മേനോൻ ഉദ്ഘാടനം ചെയ്തു. ഇതോടെ ഇടിമണ്ണിക്കൽ എഡ്ജ് ഒപ്റ്റിക്കൽസിന്റെ ഷോറൂമുകളുടെ എണ്ണം 13 ആയി. കേരളത്തിന്റെ മെട്രോ സിറ്റിയിൽ ഒരു ദിവസം രണ്ട് ഷോറൂമുകൾ കൊച്ചി നിവാസികൾക്കായി തുറക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഇടിമണ്ണിക്കൽ എഡ്ജ് ഒപ്ടിക്കൽസ് ഡയറക്ടർ ഡോ.ടോണി ജോസഫ് ഇടിമണ്ണിക്കൽ പറഞ്ഞു.