ഇൻഡസ്ട്രിയൽ പ്രോസസ് ചില്ലർ നിർമ്മാതാക്കളായ ചിൽട്ടൺ റഫ്രിജറേഷൻ നൂതന ഉത്പന്നം 'ഹീറ്റ് പമ്പ് ചില്ലർ' പുറത്തിറക്കി. വ്യവസായിക ആവശ്യത്തിനായി രൂപകൽപ്പന ചെയ്ത, ഒരേസമയം തണുത്ത വെള്ളത്തിനൊപ്പം ചൂടുവെള്ളവും ലഭിക്കുന്ന റഫ്രിജറേറ്ററാണ് ഹീറ്റ് പമ്പ് ചില്ലർ.
കമ്പനിയുടെ 40-ാം വാർഷികത്തിന്റെ ഭാഗമായാണ് അത്യാധുനിക ഉത്പന്നം പുറത്തിറക്കിയത്. കാക്കനാട് റെക്ക ക്ലബിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ലോഞ്ചിങ് നിർവ്വഹിച്ചു. ചിൽട്ടന്‍റെ നൂതന ഉൽപ്പന്നം കേരളത്തിന്‍റെ വ്യവസായ ആവശ്യങ്ങൾക്കും ഊർജക്ഷമതയ്ക്കും മികച്ച പിന്തുണ നൽകുന്നതാണെന്ന് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു.
പുതിയ ഹീറ്റ് പമ്പ് ചില്ലർ ഊർജ ഉപഭോഗം കുറയ്ക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മിച്ചിരിക്കുന്നതെന്ന് ചിൽട്ടൺ റഫ്രിജറേഷൻ എം.ഡിയും സ്ഥാപകനുമായ പി.ജി. ചിൽ പ്രകാശ് പറഞ്ഞു.