മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ CSR വിഭാഗമായ മുത്തൂറ്റ് എം. ജോർജ്ജ് ഫൗണ്ടേഷൻ" ഉന്നതവിദ്യാഭ്യാസം നേടുന്നതിനായി കേരളത്തിൽ നിന്നുള്ള 30 മികച്ച വിദ്യാർഥികൾക്ക് 48 ലക്ഷം രൂപയുടെ സ്കോളർഷിപ്പുകൾ നൽകി. കൊച്ചിയിലെ മുത്തൂറ്റ് ഗ്രൂപ്പ് ഹെഡ് ഓഫിസിലെ ചടങ്ങിൽ ടി.ജെ.വിനോദ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് അധ്യക്ഷനായിരുന്നു. മുത്തൂറ്റ് ഫിനാൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് COO കെ ആർ. ബിജിമോൻ, മുത്തൂറ്റ് ഗ്രൂപ്പ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ ബാബു ജോൺ മലയിൽ, വരിക്കോലിയിലെ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് വൈസ് പ്രിൻസിപ്പൽ ഡോ. ചിക്കു എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ.