ഭിന്നശേഷിക്കാർക്ക് ഓട്ടോമേറ്റഡ് വാഹനങ്ങൾ നൽകി മുത്തൂറ്റ് ഫിനാൻസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുഖേന നൽകിയ വാഹനങ്ങളുടെ പ്രവർത്തന പരിപാലന ചുമതല അരികെ പാലിയേറ്റീവ് കെയർ എൻജിഒയ്ക്കാണ്.
കൊച്ചിയിലെ മുത്തൂറ്റ് കോർപറേറ്റ് ഓഫീസിലെ ചടങ്ങിലായിരുന്നു വാഹനങ്ങളുടെ കൈമാറ്റം. ഫ്ളാഗ് ഓഫ് ചടങ്ങിൽ ഹൈബി ഈഡൻ എം.പി, മുത്തൂറ്റ് ഫിനാൻസ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ് മുത്തൂറ്റ് ജോർജ്, ഐഎംഎ കൊച്ചി പ്രതിനിധികളടക്കം പങ്കെടുത്തു.