കെ.എൽ.എം ആക്സിവ ഫിൻവെസ്റ്റ് രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എംപ്ലോയീസ് സമ്മിറ്റ് ഫോർച്യൂണ 25 കൊച്ചിയിൽ സംഘടിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ മാനേജിങ് ഡയറക്ടറും സി ഇ ഒ യുമായിരുന്ന ഡോ വി.എ ജോസഫ് ചടങ്ങ് ഉൽഘാടനം ചെയ്തു. കെ.എൽ.എം ആക്സിവ ഫിൻവെസ്റ്റ് ചെയർമാൻ ടി പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കർ ആർ.ശങ്കര കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കെ എൽ എം ആക്സിവ ബ്രാൻഡ് അംബാസിഡറായ ചലച്ചിത്ര താരം മിയ ജോർജ് സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുത്തു. സ്തുത്യർഹമായ സേവനം ചെയ്ത ജീവനക്കാരെ സമ്മിറ്റിൽ ആദരിച്ചു. കെ.എൽ.എം ആക്സിവ ഫൗണ്ടറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഷിബു തെക്കുംപുറം, ഡയറക്ടർമാരായ എബ്രഹാം തര്യൻ, എം പി ജോസഫ്, ബിജി ഷിബു തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി. കമ്പനിയുടെ മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ചുള്ള പരിപാടിയാണ് കൊച്ചിയിൽ സംഘടിപ്പിച്ചത്. അടുത്ത 25 വർഷത്തേക്കുള്ള പദ്ധതിയുമായി മുന്നോട്ട് പോകണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ആർ.ശങ്കര കൃഷ്ണൻ പറഞ്ഞു.