തൃശൂര്‍ കുട്ടനെല്ലൂരില്‍ ഹൈ ലൈറ്റ് മാള്‍ തുറക്കുന്നു. തൊള്ളായിരം കോടി രൂപ മുടക്കിയാണ് മാള്‍ നിര്‍മിച്ചിട്ടുള്ളത്. എട്ടു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള മാള്‍ കുട്ടനെല്ലൂര്‍ ബൈപാസിലാണ് തുറക്കുന്നത്. ലുലു ഗ്രൂപ്പിന്‍റെ സൂപ്പര്‍മാര്‍ക്കറ്റും മാളില്‍ നാളെ പ്രവര്‍ത്തനം തുടങ്ങും. അറുപതിനായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണ് ലുലു ഡെയ്‌ലി സുപ്പര്‍മാര്‍ക്കറ്റ്. ആറ് സിനിമ തിയറ്ററുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. അടുത്ത മാര്‍ച്ചില്‍ തിയറ്ററുകള്‍ തുറക്കുമെന്ന് ഹൈ ലൈറ്റ് ഗ്രൂപ്പ് ഉടമകള്‍ പറഞ്ഞു