TOPICS COVERED

രണ്ടു വയസുകാരന്‍റെ ജീവൻ രക്ഷിച്ച അമ്മ സമൂഹമാധ്യമങ്ങളിൽ സ്റ്റാറാണ്. വീട്ടുമുറ്റത്തെ ഇരുമ്പു ഗേറ്റ് അടയ്ക്കുന്നതിനിടെ കുഞ്ഞിന്റെ മേലേയ്ക്ക് മറിഞ്ഞു വീണപ്പോൾ കൈകൊണ്ടു താങ്ങിനിർത്തിയാണ് അമ്മ രക്ഷാപ്രവർത്തനം നടത്തിയത്. കൊടുങ്ങല്ലൂർ അഴിക്കോട് സ്വദേശിനിയായ ഗ്രീഷ്മയാണ് ആ അമ്മ . മകൻ രണ്ടു വയസുകാരൻ കെൻസനെയാണ് രക്ഷപ്പെടുത്തിയത്. ഗേറ്റ് വീഴുന്നതും താങ്ങി നിർത്തുന്നതും സിസിടിവി ദൃശ്യങ്ങളിലൂടെ വീണ്ടും കണ്ടപ്പോൾ ഇപ്പോഴും ഗ്രീഷ്മയ്ക്കു ഞെട്ടലാണ്.