വണ്ടര്‍ലാ ഹോളിഡേയ്സിന്റെ മാസ്‌കോട്ടായ ചിക്കുവിന് പുതിയ രൂപം. യുവതലമുറകളുടെ ഊര്‍ജസ്വലമായ താല്‍പര്യങ്ങളെ കണക്കിലെടുത്താണ് മാറ്റം. പ്രശസ്ത സിജിഐ സ്റ്റുഡിയോ റെഡ് റെയോണുമായി സഹകരിച്ച് വണ്ടര്‍ലാ അഡ്വെഞ്ചേഴ്‌സ് ഓഫ് ചിക്കു വൈല്‍ഡ് റൈഡ് എന്ന സിജിഐ ഫിലിമും പുറത്തിറക്കി. കൊച്ചി വണ്ടര്‍ലായിലെ ചടങ്ങില്‍ ചിക്കുവിന്റെ പുതിയ രൂപവും ഇന്ററാക്റ്റീവ് സിനിമയും പുറത്തിറക്കി. വണ്ടര്‍ലാ ഹോളിഡേയ്സ് എംഡി അരുണ്‍ കെ. ചിറ്റിലപ്പിള്ളി, സിഒഒ ധീരന്‍ ചൗധരി, കൊച്ചി പാര്‍ക്ക് ഹെഡ് എം.എ.രവികുമാര്‍ , റെഡ് റെയോണ്‍ സിഒഒ സാല്‍വോ ഫല്ലീക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.