ലുലു ഗ്രൂപ്പിന്റെ ലുലു ഡെയിലിയും ലുലു കണക്ടും കൊല്ലം കൊട്ടിയത്ത് ഡ്രീംസ് മാളില്‍ തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സാന്നിധ്യത്തിൽ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ ഉദ്ഘാടനം ചെയ്തു. ദേശിംഗനാട് സഹകരണ സംഘം നിര്‍മിച്ച ഡ്രീംസ് മാളില്‍ ലുലുവിന്റെ സാന്നിധ്യം സഹകരണമേഖലയുടെ മുന്നോട്ടുള്ള കുതിപ്പിന് വേഗം പകരുമെന്ന് എം.എ.യൂസഫലി പറഞ്ഞു.