കൊല്ലം സ്വദേശിയായ പതിനാറുകാരി കുഞ്ഞിന് ജന്മം നൽകി. ആലപ്പുഴയിലെ ആശുപത്രിയിലായിരുന്നു പ്രസവം. ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിന് തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം നടത്തുകയും കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A 16-year-old Kollam native delivered a baby at an Alappuzha hospital. The Child Welfare Committee has taken custody of the baby, and police are conducting a detailed investigation into the incident.