ആലപ്പുഴ പാതിരപ്പള്ളി കാരുണ്യ ദീപം ചാരിറ്റബിൾ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ ക്രിസ്മസ്- പുതുവൽസരാഘോഷം നടത്തി. ഡയറക്ടർ ഫാ. ആന്‍റണി അറയ്ക്കലിന്‍റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ പൊലിസ് മേധാവി എം.പി മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അന്തേവാസികൾ ക്രിസ്മസ് വേഷങ്ങൾ ധരിച്ച് പരിപാടിയിൽ പങ്കെടുത്തു. അന്തേവാസികൾക്കായി ക്രിസ്മസ് വിരുന്നും ഒരുക്കി. 

ENGLISH SUMMARY:

Under the leadership of the Alappuzha Pathirappally Karunya Deepam Charitable Trust, Christmas and New Year celebrations were organized