റെഡ്മിയുടെ പുതിയ ബജറ്റ് സ്മാര്‍ട് ഫോണ്‍ റെഡ്മി 14സി ഫൈവ്ജി സംസ്ഥാനത്ത് അവതരിപ്പിച്ചു. 9999 മുതല്‍ 11999 രൂപ വരെയാണ് വില. 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള ഫോണിനാണ് 9999 രൂപ വിലയിട്ടിരിക്കുന്നത്. 6 ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുള്ള മോഡലിന് 11999 രൂപയും. വെള്ളിയാഴ്ച മുതല്‍ ഷവോമി സ്റ്റോറുകളിലും ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, എം.ഐ.ഡോം എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലും ലഭ്യമാകും. അടുത്തിടെ പുറത്തിറക്കിയ റെഡ്മി നോട്ട് 14 ഫൈവ് ജി ഫോണിന് രാജ്യത്ത് 1000 കോടിയുടെ വില്‍പ്പന നേടാനായെന്ന് ഷവോമി ഇന്ത്യയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് പി.ആര്‍ അസോസിയേറ്റ് ഡയറക്ടര്‍ സന്ദീപ് ശര്‍മ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു.